Posts

Showing posts from 2012

നാടകാചാര്യന്‍

Image
  നാടകാചാര്യന്‍

ആധുനികതയുടെ അമരക്കാരന്‍

Image
മഹാനായ നാടകാചാര്യന്‍ ഡോ.വയല വാസുദേവന്‍ പിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ടു ഈ ഓഗസ്റ്റ്‌ 29 ന്  ഒരു വര്‍ഷം തികയുന്നു. അദ്ദേഹത്തിന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍  അദ്ദേഹത്തിന്‍റെ ശിഷ്യനും കനല്‍ സാംസ്‌കാരിക വേദിയുടെ സെക്രട്ടറിയുമായ  ശ്രീ.കുളക്കട പ്രസന്നന്‍  അദ്ദേഹത്തെ അനുസ്മരിച്ചെഴുതിയ ലേഖനം.

ആഗസ്റ്റ്‌ 29 - നാടക ശ്രേഷ്ഠ സമര്‍പ്പണ ദിനം:...

Image
25 ആഗസ്റ്റ്‌ 2012  ലെ ദേശാഭിമാനി പത്ര വാര്‍ത്ത 

ആഗസ്റ്റ്‌ 29 - നാടക ശ്രേഷ്ഠ സമര്‍പ്പണ ദിനം.

              ആഗസ്റ്റ്‌ 29-   തിരുവോണം... ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ മഹാബലിതമ്പുരാന്‍ ഭരിച്ചിരുന്ന നല്ല നാളെകളെ ഓര്‍ത്തുകൊണ്ട്‌ ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും  കനല്‍ സാംസ്‌കാരിക വേദിയുടെ പേരില്‍ ഹൃദ്യമായ ഓണാശംസകള്‍ നേരുന്നു.  ഈ ഓണം സന്തോഷത്തോടൊപ്പം തന്നെ മനസ്സില്‍ ചെറിയൊരു വ്യഥയുമായാണ് കനല്‍ കുടുംബംഗങ്ങളുടെ മനസിലൂടെ കടന്നു പോകുന്നത്. മഹാനായ നാടകാചാര്യന്‍  ഡോ. വയല വാസുദേവന്‍ പിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ടു ആഗസ്റ്റ്‌ 29  ന്  ഒരു വര്‍ഷം തികയുന്നു.  ഡോ. വയല വാസുദേവന്‍ പിള്ളയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമാണ്  ആഗസ്റ്റ്‌ 29.  ആ ദിനം നാടക ശ്രേഷ്ഠ സമര്‍പ്പണ ദിനമായി ആചരിക്കാന്‍ കനല്‍ സാംസ്‌കാരിക വേദി  അംഗങ്ങള്‍ തീരുമാനിച്ചു. 

All are Welcome For Zoo Story Play

Image
All Are Welcome for New Play Zoo Story @ N.Krishnapillai Hall, Nandhavanam @ 22 Wedneday on this month

പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു..

കല സാംസ്‌കാരിക രംഗത്തെ പുത്തന്‍ ഉണര്‍വായി മാറിക്കഴിഞ്ഞ കനല്‍ സാംസ്‌കാരിക വേദി ഉടന്‍ തന്നെ കല സാംസ്‌കാരിക രംഗങ്ങളിലെ വളര്‍ച്ചയ്ക്കായി ഒരു മാഗസിന്‍ തുടങ്ങുന്നു..അതിന്‍റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു....ആ മാഗസിനിലേക്കായി വ്യത്യസ്തമാര്‍ന്ന പേരുകള്‍ ക്ഷണിക്കുന്നു...

കനല്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെ സംഗീതത്തെപ്പറ്റിയുള്ള ഡോ. ബി. ഹരിഹരന്‍റെ പ്രഭാഷണം ...

Image

KANAL MEMBERS

Image

കനല്‍ സാംസ്‌കാരിക വേദിയുടെ ഡോ.വയല വാസുദേവന്‍‌ പിള്ള പുരസ്കാര വിതരണത്തില്‍ കാവാലം നാരായണ പണിക്കര്‍ പുരസ്‌കാരം തുളസീധര കുറുപ്പിന് സമ്മാനിച്ചപ്പോള്‍...

Image

ഡോ. വയല വാസുദേവന്‍ പിള്ള സ്മാരക പുരസ്‌കാരം തുളസീധര കുറുപ്പ് ഏറ്റുവാങ്ങി.

Image

Another Kanal Movement

Image

"കനല്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെ സംഗീതത്തെപ്പറ്റിയുള്ള ഡോ. ബി. ഹരിഹരന്‍റെ പ്രഭാഷണം "

ഷേക്സ്പിയറുടെ  നാടകങ്ങളിലെ    സംഗീതത്തെപ്പറ്റിയുള്ള  ഡോ. ബി. ഹരിഹരന്‍റെ പ്രഭാഷണം നാടക വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. ഇന്നലെ കനല്‍ സാംസ്‌കാരിക വേദി സ്റ്റുഡന്‍സ് സെന്‍ററില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍  കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇ൦ഗ്ലിഷിലെ പ്രഫസറായ  ഡോ.ബി.ഹരിഹരന്‍ മുഖ്യപ്രഭാഷണം നടത്തി.  ഷേക്സ്പിയറുടെ നാടകത്തിലെ സംഗീതത്തിന്‍റെ അനന്ത സാധ്യതകളായിരുന്നു   പ്രഭാഷണത്തില്‍. പുറത്തു നിന്നുള്ള സംഗീതമല്ല , രചിത പാഠത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന സംഗീതമാണ്‌  കണ്ടു പിടിക്കേണ്ടത് എന്ന് ഡോ.ബി.ഹരിഹരന്‍ അഭിപ്രായപ്പെട്ടു. ഷേക്സ്പിയറുടെ നാടകങ്ങളായ  മിഡ് സമ്മര്‍ നൈറ്റ്‌സ്  ഡ്രീമിലെ "പക്കും"  ദി റ്റെമ്പസ്റ്റ് ലെ "കാലിബനും" സൃഷ്ടിക്കപ്പെട്ടത്  തന്നെ സംഗീതത്തോടെയുള്ള ചലനങ്ങളിലാണ്. മറ്റു നാടകങ്ങളെ അപേക്ഷിച്ച് ഷേക്സ്പിയര്‍ നാടകങ്ങളിലെ  സംഗീത സ്വാധീനം ഉദാഹരണങ്ങളിലുടെയും   നാടക അനുഭവങ്ങളിലുടെയും അദ്ദേഹം വെളിപ്പെടുത്തിയത്  നാടകവിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദങ്ങള്‍ ആയിരുന്നു. കനല്‍ സാംസ്‌കാരിക വേദിയ...

കനലിന്‍റെ ക്ഷണം ഓഗസ്റ്റ്‌ 8ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെക്ക്

അന്തരിച്ചു പോയ മഹാനായ നാടകാചാര്യന്‍ ഡോ.വയല വാസുദേവന്‍പിള്ളയുടെ സ്മരണാര്‍ത്ഥം   "ഡോ.വയല വാസുദേവന്‍പിള്ള സ്മാരക നാടക തിയേറ്റര്‍"   നിര്‍മ്മിക്കണമെന്ന ആവശ്യാര്‍ത്ഥം മുഖ്യമന്ത്രിക്കു  കനല്‍ സാംസ്‌കാരികവേദി നിവേദനം സമര്‍പ്പിക്കുന്നു. ഇതിനായുള്ള ഒപ്പ് ശേഖരണം ഓഗസ്റ്റ്‌  8നു   തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ ആരംഭിക്കും. അന്ന്തന്നെ   നാടക രംഗത്തെ   സമഗ്ര സംഭാവനയ്ക്കുള്ള ഡോ.വയല വാസുദേവന്‍പിള്ള പുരസ്‌കാരം  നാടക സംവിധായകനും അദ്ധ്യാപകനുമായ തുളസീധര കുറുപ്പിന് നല്‍കും. എല്ലാ നാടക പ്രേമികളെയും കല സ്നേഹികളെയും  അഭ്യുദയകംക്ഷികളെയും ഈ മഹത് സംരംഭത്തിലേക്ക് പങ്കാളികളാകാന്‍ ക്ഷണിക്കുന്നു...

കനലിന്‍റെ ഒരു പുത്തന്‍ ചുവടുവയ്പ്പ്

Image

New Elected members for Kanal Samskarika Vedhi

New Elected members for Kanal Samskarika Vedhi Patron: Siva Kumar.B President:  Santhosh G Venjaramoodu Vice President: K.P.Sunil, N.S.Thara Secretary: Kulakkada Prasannan Joint Secretary: Chandhu.G, Gatha.C Treasurer: Firoz Committee Members: Aromal.T, Kannan Nair, Reju.R.Nair, Satheesh.G, Manikandan.G.L, Arun Thadathil, Sarath.V, Hazim.M.M

കനലിന്‍റെ സമ്മേളനം...

Image

"വയല വാസുദേവന്‍പിള്ള പുരസ്‌കാരം തുളസീധര കുറുപ്പിന്"

Image
നാടകാചാര്യന്‍ വയല വാസുദേവന്‍ പിള്ളയുടെ പേരില്‍ കനല്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നാലാമത് വയല വാസുദേവന്‍പിള്ള   പുരസ്കാരത്തിന് നാടക സംവിധായകനും അദ്ധ്യാപകനുമായ തുളസീധര കുറുപ്പ് അര്‍ഹനായി.  ഓഗസ്റ്റ്‌ 8ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും. കനല്‍ സാംസ്‌കാരിക വേദിയുടെ പേരില്‍ എല്ലാവരെയും  ഓഗസ്റ്റ്‌ 8ന്   പ്രസ്‌ ക്ലബ്‌ ഹാളിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

ആദരപൂര്‍വ്വം ഞങ്ങളുടെ ഗുരുനാഥന്‍ ഡോ.വയല വാസുദേവന്‍ പിള്ള മാഷിന്

Image
അരങ്ങിന്‍റെ അര്‍ത്ഥതലങ്ങളിലേക്ക് വഴി തെളിച്ചു തന്ന ഗുരുനാഥന്‍ ഡോ.വയല വാസുദേവന്‍പിള്ള   മാഷിന്    ആദരപൂര്‍വ്വം കനല്‍ സാംസ്‌കാരിക വേദി ...