"കനല് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷേക്സ്പിയറുടെ നാടകങ്ങളിലെ സംഗീതത്തെപ്പറ്റിയുള്ള ഡോ. ബി. ഹരിഹരന്റെ പ്രഭാഷണം "
ഷേക്സ്പിയറുടെ നാടകങ്ങളിലെ സംഗീതത്തെപ്പറ്റിയുള്ള ഡോ. ബി. ഹരിഹരന്റെ പ്രഭാഷണം നാടക വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. ഇന്നലെ കനല് സാംസ്കാരിക വേദി സ്റ്റുഡന്‍സ് സെന്ററില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇ൦ഗ്ലിഷിലെ പ്രഫസറായ ഡോ.ബി.ഹരിഹരന് മുഖ്യപ്രഭാഷണം നടത്തി. ഷേക്സ്പിയറുടെ നാടകത്തിലെ സംഗീതത്തിന്റെ അനന്ത സാധ്യതകളായിരുന്നു പ്രഭാഷണത്തില്‍. പുറത്തു നിന്നുള്ള സംഗീതമല്ല , രചിത പാഠത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന സംഗീതമാണ് കണ്ടു പിടിക്കേണ്ടത് എന്ന് ഡോ.ബി.ഹരിഹരന് അഭിപ്രായപ്പെട്ടു. ഷേക്സ്പിയറുടെ നാടകങ്ങളായ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീമിലെ "പക്കും" ദി റ്റെമ്പസ്റ്റ് ലെ "കാലിബനും" സൃഷ്ടിക്കപ്പെട്ടത് തന്നെ സംഗീതത്തോടെയുള്ള ചലനങ്ങളിലാണ്. മറ്റു നാടകങ്ങളെ അപേക്ഷിച്ച് ഷേക്സ്പിയര് നാടകങ്ങളിലെ സംഗീത സ്വാധീനം ഉദാഹരണങ്ങളിലുടെയും നാടക അനുഭവങ്ങളിലുടെയും അദ്ദേഹം വെളിപ്പെടുത്തിയത് നാടകവിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദങ്ങള് ആയിരുന്നു. കനല് സാംസ്കാരിക വേദിയ...
Comments
Post a Comment